കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരങ്ങളിലും ദേശീയപാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി
മോഷ്ടക്കുന്ന വിരുതനെ കൊയിലാണ്ടി പോലീസ് പിടികൂടി. ചെങ്ങോട്ടു കാവ് എടക്കുളം മാവിളിച്ചിക്കണ്ടി സൂര്യനാണ് (24) പിടിയിലായത്. രണ്ട് മാസമായി കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയില്‍ നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ കളവു പോയിരുന്നു. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം പോകുന്നത് പതിവായ സാഹചര്യത്തില്‍ കൊയിലാണ്ടി പോലീസ് സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പോലീസ് ജാഗ്രതയിലായിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യന്‍ പിടിയിലാവുന്നത്. എസ്‌ഐ പ്രദീപന്‍, സീനിയര്‍ സിപിഒമാരായ സിനിരാജ്, മിനേഷ്, ബിജു വാണിയംകുളം എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
