തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന്റെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ടി.വി പ്രിന്‍സിപ്പള്‍ കറസ്പ്പോണ്ടന്റ് ആര്.റോഷിപാലിന്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വാര്‍ത്തകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കുറിഞ്ഞിയ്ക്ക് ലഭിച്ചു. മികച്ച നടനായി മുറയിലെ അഭിനയത്തിന് അനുജിത്തിനേയും ഭീമനര്ത്തകിയിലെ അഭിനയത്തിന് മികച്ച നടിയായി ശാലു മേനോനേയും തെരഞ്ഞെടുത്തു. 18 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും ഭക്ഷ്യമന്ത്രി ജി.ആര് അനിലും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം അസോസിയേഷന് പ്രസിഡന്റ് വാഴൂര്‍ സോമനും ജനറല്‍ സെക്രട്ടറി ഗോപന് സാഗരിയും അറിയിച്ചു. നേരത്തെ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം, പ്രഥമ കോടിയേരി ബാലകൃഷ്ണന് മാധ്യമ പുരസ്കാരം, ലയണ്‍സ് ക്ലബ് മീഡിയ അവാര്‍ഡ്, പ്രേംനസീര്‍ സുഹൃത്ത് സമിതി പുരസ്കാരം, ഹ്യൂമന്‍ റൈറ്റ്സ് ഫോറം അവാര്‍ഡ്, സര്‍ഗാലയ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ റോഷിപാലിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീന റോഷിപാല്‍.
മകള്‍: ദക്ഷ റോഷിപാല്‍ (വിദ്യാര്‍ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്കൂള്‍, തിരുവനന്തപുരം).