വടകര: കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം 12, 13, 14 തീയതികളിലായി വിവിധ പരിപാടികളുടെ
ആഘോഷിക്കും. ഞായറാഴ്ച സന്ധ്യക്ക് കൊടിയേറ്റം. തുടര്‍ന്ന് ദേവീഗാനവും നൃത്തവും. രാത്രി പത്തിന് ലാല്‍ മാക്സ് മ്യൂസിക് വടകര ഒരുക്കുന്ന ഗാനമേള അരങ്ങേറും. പതിമൂന്നാം തീയതി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാള് എഴുന്നള്ളത്ത്, 6.15ന് ദീപാരാധനയും പൂജയും, 6.45ന് ദേവീ ഗാനവും നൃത്തവും. ഒമ്പത് മണിക്ക് വടകര വരദയുടെ ‘അമ്മ മഴക്കാര്’ നാടകം അരങ്ങേറും. രാത്രി 1.30ന് പാല് എഴുന്നളത്ത്, രണ്ടുമണിക്ക് താലപ്പൊലി എഴുന്നള്ളത്ത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഇളനീര് വരവ്, എട്ടുമണിക്ക് തായമ്പക, 11മണിക്ക് പള്ളിവേട്ട എഴുന്നള്ളത്തം. ശേഷം കൊടിയിറക്കം.
