നാദാപുരം: പുറമേരിയില്‍ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞദിവസമുണ്ടായ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട്
ആരോഗ്യവിഭാഗം കടുത്ത നടപടിയിലേക്ക്. സംഭവത്തില്‍ ഗൃഹനാഥന് നോട്ടീസ് നല്കി.
നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറമേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അടിയന്തിര പൊതുജന ആരോഗ്യ സമിതി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൃഹനാഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അശ്രദ്ധയോടെയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് ഭക്ഷണം ഉണ്ടാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. പാത്രങ്ങളുടെ ശുചിത്വവും ഗുണനിലവാരവും പരിശോധിക്കാതെയാണ് ഭക്ഷണം
തയ്യാക്കിയത്. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയതുമില്ല. 1500 ഓളം പേര്‍ക്കാണ് ഭക്ഷണം ഉണ്ടാക്കിയത്. കേരള പൊതുജനാരോഗ്യ നിയമം, കേരള പഞ്ചായത്ത് രാജ് നിയമം എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരിയാണ് നോട്ടീസ് നല്‍കിയത്.
പുറമേരി ഗ്രാമപഞ്ചായത്തില്‍ 50 ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുന്ന, ഭക്ഷണ വിതരണം നടക്കുന്ന എല്ലാ പരിപാടികളും ഹെല്‍ത്ത് ഇന്‍സ്പെക്ടറെ 15 ദിവസം മുന്‍പെങ്കിലും രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദ്ദേശിക്കുന്ന പൊതുജനാരോഗ്യ സുരക്ഷാ മുന്‍കരുതുകള്‍ ചെയ്തെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. അല്ലാത്തപക്ഷം സംഘാടകര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ഇസ്മയില്‍ പുളിയം വീട്ടില്‍ മുന്നറിയിപ്പു നല്കി.