വടകര: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലളിതഗാനം, ഗാനാലാപനം, അഷ്ടപതി, സംസ്കൃതം സംഘഗാനം എന്നീ ഇനങ്ങളില്‍
എ ഗ്രേഡ് നേടിയ സാരംഗ് രാജീവിനെയും സംഘത്തെയും കടത്തനാട് സൗഹൃദ വേദിയും വടകര ചങ്ങാതി കൂട്ടായ്മയും ചേര്‍ന്ന് അനുമോദിക്കുന്നു. 13 ന് വൈകുന്നേരം 5 മണിക്ക് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുന്ന അനുമോദന ചടങ്ങ് മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് ഉദ്ഘാടനം ചെയ്യും.
പരിപാടി നടത്തിപ്പിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ വത്സലന്‍ കുനിയില്‍, മണലില്‍ മോഹനന്, മൊയ്തു.യു, സയ്യിദ് ഹൈഡ്രോസ്, റസാക്ക് കല്ലേരി, ഡോ. പി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഈ കൊച്ചു മിടുക്കന്മാരുടെ ഓരോ പരിപാടിയും ആസ്വാദകര്‍ക്ക് വേണ്ടി വേദിയില്‍ അവതരിപ്പിക്കുന്നതായിരിക്കും. സംഘാടക സമിതി ഭാരവാഹികള്‍ വത്സലന്‍ കുനിയില്‍
(ചെയര്മാന്), മണലില്‍ മോഹനന് (കണ്‍വീനര്‍), റസാക്ക് കല്ലേരി (ജോയിന്റ് സെക്രട്ടറി), എം കെ അബ്ദുറഹിമാന് (ട്രഷറര്‍).