20 ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മത്സരത്തില്‍ കോലടക്കത്തിന്റെ താളവും ഇമ്പമാര്‍ന്ന ഈരടികളും കോല്‍ക്കളി തനിമയുമാണ് എംജെയെ മിന്നും പ്രകടനത്തിന് അര്‍ഹമാക്കിയത്. വെള്ള ബനിയനും കള്ളിമുണ്ടും ബെല്റ്റുമണിഞ്ഞ കോല് കളിക്കാര്‍ ചിലമ്പണിഞ്ഞ ഈറന്‍ പനയില്‍ താളമടിച്ചു പാടിയപ്പോള്‍ അത് ആസ്വാദകരെ ആവേശലഹരിലെത്തിച്ചു.
പ്രശസ്ത കോല്‍ക്കളി പരിശീലകന് മജീദ് കടമേരിയുടെ ശിക്ഷണത്തില്‍ മുഹമ്മദ് മിസ്ഹബ്, മിര്ഷാന്, ഇര്ഫാന് ഇസ്മായില്‍, ഫാസില്‍, സവാദ് റഹ്മാന്, മുഹമ്മദ് ഷഹിന്‍ഷാ, മുഹമ്മദ് ഫഹീം, മുഹമ്മദ് മിന്‍ഹാജ്, ഫാസ് റഹ്മാന്, ഫുആദ് സക്കീര്‍, മുഹമ്മദ് സിദാദ്, മുഹമ്മദ് മുബഷിര്‍ എന്നിവരടങ്ങുന്ന സംഘമാണ് അഭിമാന നേട്ടം കൈവരിച്ചത്. വട്ടക്കോലില്‍ തുടങ്ങിയ കളി മറിഞ്ഞടി മിന്കളിയും മുന്നോട്ടൊഴിക്കലും കടന്ന് ഒഴിച്ചല് മുട്ട് മൂന്നിന്റെ കോര്‍ക്കലും ദൃശ്യമാക്കിയാണ് കളി അടക്കം വെച്ചത്.