പാലക്കാട്: വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരേ പ്രേരണാക്കുറ്റം ചു
മത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍കുട്ടികള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. ചൂഷണം തുടർന്നതോടെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയതെന്ന് കൊച്ചി സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഐപിസി വകുപ്പുകളും പോക്സോ വകുപ്പുകളും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസന്വേഷിച്ച സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആറ് കേസുകളിലെ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷ
ണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. ഇത് തള്ളിയ കോടതി വീണ്ടും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകിയത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.