പേരാമ്പ്ര: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സിപിഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന
പി.ആര്.നമ്പ്യാരുടെ സ്മരണക്കായി രൂപവത്കരിച്ച ട്രസ്റ്റ് ഏര്‍പെടുത്തിയ പുരസ്കാരം സാസ്കാരികപ്രവര്ത്തകനും കവിയുമായ എം.എം.സജീന്ദ്രന് റവന്യു മന്ത്രി കെ. രാജന് സമ്മാനിച്ചു. കരുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് പ്രഫ. കെ.പാപ്പുട്ടി അധ്യക്ഷത വഹിച്ചു. സത്യന് മൊകേരി, ടി.വി.ബാലന്, കെ.കെ.ബാലന്, അഡ്വ: പി.ഗവാസ്, സോമന് മുതുവന, പി.ഹരീന്ദ്രനാഥ്, പി.സുരേഷ് ബാബു, ടി.എം.ശശി എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ ‘ഇന്ത്യ – വര്‍ത്തമാനം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അഡ്വ: പി.വസന്തം മോഡറേറ്റര്‍ ആയിരുന്നു. പ്രഫ: ടി.പി.കുഞ്ഞികണ്ണന്‍, അഡ്വ. പി പ്രശാന്ത് രാജന് എന്നിവര്‍ പ്രസംഗിച്ചു. രാജന് രോഷ്മ സ്വാഗതവും പി.ആദര്‍ശ് നന്ദിയും പറഞ്ഞു.
