വടകര: കെ.റെയില്‍ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി കെ.റെയില്‍ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ പ്രതിഷേധ സംഗമം നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനു സമീപം നടന്ന പ്രതിഷേധ സംഗമം നേഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ്സ് സംസ്ഥാന കണ്‍വീനര്‍ വിജയരാഘവന് ചേലിയ ഉദ്ഘാടനം ചെയ്തു.
വികസനമെന്ന് കൊട്ടിഘോഷിക്കുകയും കേരളത്തെ വിനാശത്തിലേക്ക് തള്ളിവിടുകയുമാണ് സര്‍ക്കാറെന്നും വരുംതലമുറക്ക് ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന വികസന പ്രവര്‍ത്തനം നടത്തുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന് യോജിച്ചതല്ലെന്നും വിജയരാഘവന് ചേലിയ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കിയാല്‍ കേരളം മരുഭൂമിയായി മാറുമെന്നതില്‍ സംശയമില്ല. പ്രകൃതിയെ ഉന്മൂലനാശം ചെയ്യാത്ത വികസനമേ നടത്താവൂ എന്നും മറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യവംശം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു
സമരസമിതി വടകര നിയോജക മണ്ഡലം ചെയര്മാന് രാമചന്ദ്രന് ടി.സി അധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന കണ്‍വീനര്‍ പി.എം.ശ്രീകുമാര്‍, ജില്ലാ ചെയര്മാന് ടി.ടി. ഇസ്മായില്‍, ജില്ലാ കണ്‍വീനര്‍ വരപ്രത്ത് രാമചന്ദ്രന്, വടകര നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എന്‍.പി.അബ്ദുള്ള ഹാജി, കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, രഞ്ജിത്ത് കണ്ണോത്ത്, കുനിയില്‍ വേണു, എം.ബാലകൃഷ്ണന്, സതി മടപ്പള്ളി, പി.എസ്.രഞ്ജിത്ത്, രവീന്ദ്രന് അമ്യതംഗമയ, ഒ.കെ.അശോകന്, ബാലകൃഷ്ണന് പാമ്പള്ളി, ഫസലു പുതുപ്പണം, ജയരാജന് ചോറോട് എന്നിവര്‍ സംസാരിച്ചു. സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം നിജിന്‍ സ്വാഗതവും ഷുഹൈബ് കൈതാല്‍ അഴിയൂര്‍ നന്ദിയും പറഞ്ഞു.
ഇക്ബാല്‍ അഴിയൂര്‍, നസീര്‍ വീരോളി, ഉത്തമന് മടപ്പള്ളി, രാജന്, അഹമ്മദ് കല്പക, രാഗേഷ് കെ.ജി, സജ്ന സി.കെ, രമ കുനിയില്‍, പവിത്രന് ചോറോട്, അശോകന് കളത്തില്‍, എന്നിവര്‍ നേതൃത്വം നല്കി.