മുടപ്പിലാവില്‍: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുടപ്പിലാവില്‍ ലോക്കല്‍ കമ്മറ്റി പഴയ കാല പ്രവര്‍ത്തകരുടെയും
പുതിയകാല പ്രവര്‍ത്തകരുടെയും സംഗമം സംഘടിപ്പിച്ചു. മുടപ്പിലാവില്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍ പരിസരത്ത് അനുഭവ സാക്ഷ്യം എന്ന പേരില്‍ നടത്തിയ പരിപാടി പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സിപിഎം വടകര ഏരിയ കമ്മറ്റി അംഗം ബി.സുരേഷ് ബാബു അനുഭവസാക്ഷ്യം ഉദ്ഘാടനം ചെയ്തു. പി.പി ബാലന്‍ അധ്യക്ഷത വഹിച്ചു. സി.പി. മുകുന്ദന്‍, വാകയാട്ട് ഭാര്‍ഗവന്‍,
ടി.കെ.ഗംഗാധരന്‍, എം.ടി.കെ.ബാലന്‍, എം.കെ.ലീല, വി.കെ.രവീന്ദ്രന്‍, കുയ്യണ്ടത്തില്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വി.വി.സുരേഷ് സ്വാഗതവും പി.ഷൈമ നന്ദിയും പറഞ്ഞു

