വടകര: സഹകരണ ആശുപത്രിയില്‍ നട്ടെല്ല് ശസ്ത്രക്രിയക്ക് വിധേയരായ അമ്പതോളം രോഗികളും കൂടുംബാംഗങ്ങളും
ഒത്തുചേരുന്നു. ആശുപത്രി അങ്കണത്തില്‍ പതിനൊന്നാം തിയ്യതി ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന കുടുംബ സംഗമം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ മികച്ച ഓര്‍ത്തോ സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രിയില്‍ ഇതിനോടകം പതിനായിരത്തിലധികം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് ഓര്‍ത്തോസര്‍ജന്മാരാണ് ഇവിടെയുള്ളത്. പ്രമുഖ സര്‍ജന്‍ ഡോ.പ്രേംദീപ് ഡെന്നിസന്റെ നേതൃത്വത്തില്‍ കാല്‍മുട്ട്, ഇടുപ്പ് മാറ്റി വയ്ക്കല്‍, ഷോള്‍ഡര്‍ കീ ഹോള്‍ സര്‍ജറി എന്നിവ ഉള്‍പെടെ നൂറുകണക്കിന് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വര്‍ഷങ്ങളോളം നടക്കാനും ഇരിക്കാനും എഴുന്നേല്‍ക്കാനും കഴിയാതിരുന്ന നിരവധി പേരെ
ജീവിതത്തിലേക്ക് തിരിച്ചു നടത്തിക്കാന്‍ കഴിഞ്ഞു.
മികച്ച ഹൃദയചികിത്സാ വിഭാഗവും ആശുപത്രിയിലുണ്ട്. ക്യാന്‍സര്‍, അത്യാഹിതം, വൃക്കരോഗ വിഭാഗവും ഡയാലിസിസും, ഗൈനക്കോളജി, ചര്‍മരോഗം തുടങ്ങി 37 ചികിത്സാവിഭാഗങ്ങള്‍ക്ക് സഹകരണ ആശുപത്രി നേതൃത്വം നല്‍കുന്നുണ്ടെന്ന് ഇവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍.ഗോപാലന്‍, വൈസ് പ്രസിഡന്റ് ബി.സുരേഷ് ബാബു, പി.കെ.നിയാസ്, ഡോ. പ്രേംദീപ് ഡെന്നിസന്‍, ടി.സുനില്‍ എന്നിവര്‍ പങ്കെടുത്തു.