വടകര: പൂവാടന്‍ റയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയമായ നിര്‍മാണത്തിനെതിരെ വടകര സിറ്റിസണ്‍ കൗണ്‍സില്‍
മുനിസിപ്പല്‍ വാര്‍ഡ് പ്രതിനിധികളുടെയും ജനങ്ങളുടെയും പ്രതിഷേധ കൂട്ടായ്മ മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രദേശിക പ്രശ്നങ്ങള്‍ സജീവമായി ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ സിറ്റിസണ്‍ കൗണ്‍സില്‍ പുലര്‍ത്തുന്ന ജാഗ്രത ശ്രദ്ധേയമാണെന്ന് മുല്ലപ്പള്ളി ചുണ്ടിക്കാട്ടി. പ്രതിഷേധ സൂചകമായി തയ്യാറാക്കിയ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍വ്വ പിന്തുണയും അദ്ദേഹം
വാഗ്ദാനംചെയ്തു.
ഇ.നാരായണന് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ടി.കെ.രാംദാസ്, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി.പി.സുരക്ഷിത, കെ.പി.ഷാഹിമ, ഫാഷിദ, സിറ്റിസണ്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍, പ്രൊ: കെ.കെ.മഹമൂദ്, അജിത് പാലയാട്ട് എന്നിവര്‍ സംസാരിച്ചു.