വടകര: വയനാട് പൊഴുതനയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കണ്ണൂക്കര അര്‍ഹം
ഹൗസില്‍ താമസിക്കും വടകര പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ഇന്നു (ബുധന്‍) രാവിലെ മരണപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ മുഹമ്മദ് റിയാസ് കുടുംബത്തോടൊപ്പമുള്ള യാത്രക്കിടയിലാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: സൈഫുന്നീസ. മക്കള്‍: മുഹമ്മദ് റിസിന്‍, ഷദ മനാല്‍. ഖബറടക്കം രാത്രി ഏഴരക്ക് വടകര ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.
