ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടന്ന ഹരിത സഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം ടി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്കരണ സംവിധാന ങ്ങൾ വിദ്യാലയങ്ങിൽ ഉറപ്പാക്കുക, ശുചിത്വ മാലിന്യ സംസകരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കട്ടി കളിലുടെ സമൂഹത്തിന് പകർന്ന് നൽകൽ എന്നിവ ലക്ഷ്യം വച്ചാണ് ഹരിത സഭ സംഘടിപ്പിച്ചത്.
സൗക്ട്ട് & ഗൈഡ്സ്, വിമുക്തി, ലിറ്റിൽ കൈറ്റ്സ്, ജെആർസി ശുചിത്വ ക്ലബ്, യൂണിറ്റുകൾ, ഹരിത സഭ അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് മുനീർ രാമത്ത് അധ്യക്ഷനായി. വി.കെ കുഞ്ഞമ്മദ്, സി.എൻ. അഷറഫ് , പി.കെ അസീസ്, മിഥുൻ പി.പി, എ. മുർഷിദ , എം.പി. മാഷിദ , കെ. ഇല്യാസ് , കെ. ഷംന എന്നിവർ സംബന്ധിച്ചു.