വടകര: സൃഷ്ടിപഥം പബ്ലിക്കേഷന്‍സിന്റെ മെഗാ പുസ്തക പ്രകാശനോത്സവത്തില്‍ വടകര സ്വദേശിയും മുട്ടുങ്ങല്‍ സൗത്ത് യുപി സ്കൂള്‍ റിട്ട. പ്രധാനാധ്യാപികയുമായ ലളിത രചിച്ച ‘നിനവുകള്‍’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് പി.സുരേന്ദ്രന് പ്രകാശനം നിര്‍വഹിച്ചു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കല്പറ്റ നാരായണന്, സിനി ആര്‍ട്ടിസ്റ്റ് നന്ദകിഷോര്‍, ദീപനിശാന്ത്, മൈന ഉമൈബാന്‍ എന്നിവര്‍ സംബന്ധിച്ചു.