വടകര: ലോറി വാടക കിട്ടാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തെ തുടര്‍ന്നു റേഷന്‍ കടകള്‍ വഴിയുള്ള സാധനങ്ങളുടെ
വില്പന സ്തംഭനത്തിലേക്ക്. സര്‍ക്കാരില്‍ നിന്ന് ലോറി വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് ലോറിക്കാര് സമരത്തിലാണ്. കഴിഞ്ഞ മാസവും കുടിശ്ശിക കിട്ടാത്തതാനെ തുടര്‍ന്ന് ലോറിക്കാര് പണിമുടക്കിയിരുന്നു. എന്നാല്‍ ഡിസമ്പര്‍ 25 ന് കുടിശ്ശിക നല്‍കുമെന്ന ഉറപ്പിന്മേല് സമരം നിര്‍ത്തി റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ തുടങ്ങി. എന്നാല്‍ 25ന് തുക ലഭിക്കാതായതോടെ 26 മുതല്‍ ലോറിക്കാര് വീണ്ടും സമരം തുടങ്ങി. ഇതോടെ റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്താത്ത സ്ഥിതിയായി. റേഷന്‍ കടകളില്‍ സ്റ്റോക്കുള്ള അരി വിതരണം ചെയ്യുന്നുണ്ട്. അത് തീരുന്നതോടെ റേഷന്‍ വിതരണം പൂര്‍ണമായി നിലക്കുമെന്ന ആശങ്ക പങ്കുവെക്കുകയാണ് റേഷന്‍കടക്കാര്‍.
