വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി
പനായി ആശാരിക്കല്‍ പറമ്പില്‍ വെങ്ങളാം കണ്ടി അബ്ദുള്‍ അസീസിനെ(46) യാണ് വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.ജി.ബിജു വിട്ടയച്ചത്. 2017 ജൂണ്‍ ഒന്നാം തിയ്യതി വൈകിട്ട് നാലു മണിക്ക് ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടരും സംഘവും അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്തു നിന്നു മൂന്ന് കഞ്ചാവു ചെടികള്‍ പിഴുതെടുത്തു എന്നാണ് കേസ്. പ്രതിയും കൃഷിയിടവുമായുള്ള ബന്ധമോ സാഹചര്യത്തെളിവുകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. കുറ്റം തെളിയക്കാനാവാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. ഇയാള്‍ക്കു വേണ്ടി അഡ്വ.പി.പി.സുനില്‍
കുമാര്‍ ഹാജരായി.

