വേളം: വിമുക്തി പദ്ധതിയുടെ ഭാഗമായി വേളം പഞ്ചായത്തിലെ സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടക യാത്ര
സംഘടിപ്പിച്ചു. പേരാമ്പ്ര കര്ട്ടന് നാടക സമിതിയാണ് പരിപാടി നടത്തിയത്. ചേരാപുരം യുപി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി. ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ പി.സുപ്പി, മെമ്പര്‍മാരായ ഇ.പി.സലിം, കെ.കെ.ഷൈനി, എം.സി. മൊയ്തു, പി.ടി.എ. പ്രസിഡന്റ് സിയാദ് ചാലില്‍, ഹെഡ്മാസറ്റര് ഇന്‍-ചാര്‍ജ് പി.എം.ഷിജിത്ത്, കെ.സി.കരുണാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വേളം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ വി.കെ.ഭാസ്കരന്, വി.യാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
