അഴിയൂര്‍: ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കാനുള്ള ഇച്ഛാശക്തി മുസ്ലിം ലീഗിനുണ്ടെന്നും അത് തുടര്‍ന്ന്
കൊണ്ടേയിരിക്കുമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രത കാണിക്കണമെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം കേരളത്തില്‍ എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് അഴിയൂര്‍ പഞ്ചായത്തില്‍ അടക്കം എസ്ഡിപിഐക്കു ജയിക്കാന്‍ സാധിച്ചതെന്ന് കെ.എം.ഷാജി കുറ്റപ്പെടുത്തി. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങളെ അണിനിരത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും
ഷാജി പറഞ്ഞു. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥി ആയിരുന്നു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ ടി സി എച് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത്, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, മൂസ കോത്തമ്പ്ര, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇന്‍ ചാര്‍ജ് സുബൈര്‍, ട്രഷറര്‍ എം ടി സലാം, യൂഡിഎഫ് മണ്ഡലം കണ്‍വീനര്‍ എന്‍പി അബ്ദുള്ള ഹാജി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, കാസിം നെല്ലോളി, പാമ്പള്ളി മഹമൂദ്, യു എ റഹീം, ഇസ്മായില്‍ പി പി, അലി എവി, ഹാരിസ് മുക്കാളി, ടി സി എച് അബൂബക്കര്‍ ഹാജി, ഇ ടി അയ്യൂബ്, അന്‍വര്‍ ഹാജി, നിസാര്‍ വി കെ , റഹീം പി പി , സാജിദ് നെല്ലോളി, ജസ്മിന കല്ലേരി,അഫ്ശീല ഷഫീക്, ആയിഷ ഉമ്മര്‍, ശ്യാമള,,നവാസ് നെല്ലോളി, സെനീദ് എ വി
എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷാനിസ് മൂസ സ്വാഗതവും പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ സുനീര്‍ ചോമ്പാല നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഗംഭീരറാലി നടന്നു. കുഞ്ഞിപള്ളിയില്‍ നിന്ന് ആരംഭിച്ച റാലി പൊതുസമ്മേളന നഗരിയില്‍ സമാപിച്ചു. ബാന്‍ഡ് മേളവും കോല്‍ക്കളിയും ഡിജെ യും റാലിക്കു മാറ്റു കൂട്ടി. സമദ് മര്‍ഹബ, ശിഹാബ് ബാബരി, ഫൈസല്‍ ടി കെ, മുനാസര്‍, ഹൈസം, ഫജര്‍, സലാവുദ്ദീന്‍ അയ്യൂബി, സാം നവാസ്, റയീസ് പള്ളിയത്, റാഷിദ് മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.