രാമത്ത് മുക്ക്: ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഷമ്മ്യ കെ.ടി.കെ., യുക്ത, ദേവ പ്രിയ, അനാമിക, നിഹൽദേവ് എന്നിവരെ അനുമോദിച്ചു.
ഇവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. ഗ്രാമശ്രീ പ്രസിഡന്റ് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മഠത്തിൽ, ഷിനിത ചെറുവത്ത് എന്നിവർ ആശംസകൾ നേർന്നു.
ടി.കെ.മോഹനൻ പ്രതിഭകളെ പരിചയപ്പെടുത്തി. സെക്രട്ടറി സജിത്ത് ചാത്തോത്ത് സ്വാഗതവും ഖജാൻജി മഹേഷ് കുമാർ പി.കെ. നന്ദിയും പറഞ്ഞു.