വടകര: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് വടകര ബ്രാഞ്ച് 2025 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. ഐഎംഎ ഹാളില്‍
നടന്ന ചടങ്ങില്‍ ഡോ.ചിത്രലേഖ ഹരിദാസ് വടകര ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഐഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുഭാഷ്.കെ.മാധവന് ചടങ്ങില്‍ മുഖ്യാതിഥിയായി. സെക്രട്ടറിയായി ഡോ.സുഷാന്ത് കൃഷ്ണ, ട്രഷറര്‍ ആയി ഡോ.ശ്രീകല.കെ.വി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.അബ്ദുള്‍ സലാം, ഡോ.ഷാലു മോഹന്‍, ഡോ.നിധിന് പ്രഭാകര്‍, ഡോ.അശ്വതി.ടി.എം, ഡോ.ആതിര രാംജിത്, ഡോ.ബിനീഷ് ബാലന്, ഡോ.അപര്‍ണ.പി തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രൊജക്ടുകള്‍ കൊണ്ട് വന്ന്
ദന്തപരിപാലനത്തിന്റെ പ്രധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് ഡോ.ചിത്രലേഖ അറിയിച്ചു. ‘പാല്പുഞ്ചിരി’ പോലുള്ള ബൃഹത്തായ പദ്ധതികള്‍ ഈ വര്‍ഷവും നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സുഭാഷ്.കെ.മാധവന് പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ പ്രൊജക്ടുകള്‍ കൊണ്ട് വന്ന്
