വടകര: അനുഗ്രഹീത നാടക നടനും മൂകാഭിനയ പ്രതിഭയുമായ ദിനേശ് കുറ്റിയിൽ സ്മരണയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനുസ്മരണം വടകര ടൗൺഹാളിന് മുൻവശമുള്ള ഓറഞ്ച് സൂപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്നു.
പൗർണമി ശങ്കർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ രാജേന്ദ്രൻ തായാട്ട് ദിനേശ് കുറ്റിയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഈ വർഷത്തെ ദിനേശ് കുറ്റിയിൽ രണ്ടാമത് സ്മാരക പുരസ്കാരം രജനി മേലൂരിന് സമർപ്പിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങിന് രാജേഷ് ചോറോട് അധ്യക്ഷൻ വഹിച്ചു. ദിനേശന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രജീഷ് തത്തോത്ത്, അശോകൻ പതിയാരക്കര, ഹരീഷ് പഞ്ചമി, ദാമു കോറോത്ത്, രാജേഷ് ആവണി എന്നിവർ സംസാരിച്ചു. കനകരാജ് മയ്യന്നൂർ സ്വാഗതവും ജെ. ടി. സ്. സതീശൻ നന്ദിയും പറഞ്ഞു