വടകര: ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ് സ്പെയിനിൽ നിന്നും അലക്സാണ്ടർ ഡ്യൂബ് ചെക്ക് യൂണിവേഴ്സിറ്റി സ്ലോവാക്കിയയിൽ നിന്നും ഡബിൾ പിഎച്ച്ഡി എന്ന നേട്ടവുമായി ആയഞ്ചേരി സ്വദേശിനി എ.എച്ച്. ഹരിത. കെമിസ്ട്രിയിലാണ് ഈ ഇരട്ട നേട്ടം.
വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ആയഞ്ചേരിയിലെ എ.പി.ഹരിദാസന്റെയുo വടകര ആർആർ ഓഫീസ് ജീവനക്കാരി അജിത പി.പി യുടെയും മകളാണ് ഹരിത.
അമേരിക്കയിൽ റിസർച്ച് ചെയ്യുന്ന കണ്ണൂർ മാതമംഗലം സ്വദേശി ഡോ. സിബിൻ കുഞ്ഞിപുരയിൽ ആണ് ഭർത്താവ്.