ആധുനിക വാണിജ്യ സംരംഭകത്വ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് പ്രമുഖ യുവ സംരംഭകരായ സൈത്തൂണ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ നൗഫല്‍ നരിക്കോളി, എസ്പാന്ഷേ അപ്പാരല്‍സ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.സലാഹ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
സ്കൂള്‍ മാനേജര്‍ പി.ബി. കുഞ്ഞമ്മത് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മറ്റി ഭാരവാഹിയും സാമൂഹിക പ്രവര്‍ത്തകനുമായ മുഹമ്മദ് ബംഗ്ലത്ത്, പ്രിന്‍സിപ്പാള്‍ കെ.കുഞ്ഞബ്ദുല്ല, എ.കെ. രഞ്ജിത്ത്, സി.അബ്ദുല്‍ ഹമീദ്, അസീസ് ആര്യമ്പത്ത്, എം.എം. മുഹമ്മദ്, കെ.വി. നൗഫല്‍, സി.വി.ഫാസില്‍, മുബീന് എസ് പാന്ഷേ, നാസര്ചിങ്ങിണി, പ്രജിത്ത്, കെ.വി. സബീന, കെ .പി. റഷീദ്, എന്‍.വി. ഹാരിസ്, ഷമേജ്, ഒ. നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.