
മൂന്ന് കാറ്റഗറിയിലാണ് മത്സരം. കാറ്റഗറി: 01-ൽ ഒന്ന് മുതൽ നാലാം ക്ലാസ്സ് വരെ ക്രയോൺസ് ഉപയോഗിച്ചുളള ചിത്രരചന. കാറ്റഗറി: 02-ൽ അഞ്ചാം ക്ലാസ്സു മുതൽ എട്ടാം ക്ലാസ്സു വരെ (ജൂനിയർ ) പെൻസിൽഡ്രോയിങ്ങ്. കാറ്റഗറി: 03-ൽ ഒമ്പതാം ക്ലാസ്സു മുതൽ +2 വരെ (സീനിയർ) ജലച്ചായം. പേപ്പർ ഒഴികെ ചിത്രരചനക്കാവശ്യമായ സാമഗ്രികൾ കുട്ടികൾ കൊണ്ടുവരണം. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോ ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകുന്നതാണ്.
ചിത്രരചനയിൽ താൽപര്യമുള്ള കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് സംഘാടക സമിതി ചെയർമാൻ വി.എം. രാജൻ, കൺവീനർ വേണു കക്കട്ടിൽ എന്നിവര്‍ അഭ്യർത്ഥിച്ചു.
ചിത്രരചനയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ജനുവരി 10 ന് മുമ്പേ റജിസ്റ്റർ ചെയ്യാവുന്നതാണ്. 9447 283 682, 9446 779 595, 9447 344 922