പഞ്ചായത്ത് പാലിയേറ്റിവില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികള്‍ക്ക് വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ കത്ത് പ്രകാരം ഇവ സൗജന്യമായി നല്‍കും. 15 ഓളം കട്ടിലുകള്‍ ഇങ്ങനെ നല്‍കിയിട്ടുണ്ട്. വീല്‍ ചെയര്‍, എയര്‍ബെഡ്ഡ് വാക്കര്‍ എന്നിവയും നല്കി വരുന്നു. കാരുണ്യ മനസ്സുള്ള വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ കട്ടിലുകളും മറ്റും ലഭിച്ചു വരുന്നത് പാലിയേറ്റീവ് പ്രവര്‍ത്തനത്തിനു സഹായകമാണ്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. റീന , കെ.ജംഷിദ , പ്രസാദ് വിലങ്ങില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിജുനേഷ്, പാലിയേറ്റീവ് നഴ്സ് കെ.വി.സജിന , തിലോത്തമന്, കെ.പി.ജയരാജന് എന്നിവര്‍ പങ്കെടുത്തു.