മലപ്പുറം: സിപിഎം ജില്ലാ സെക്രട്ടറിയായി വി.പി.അനിലിനെ (55) ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.
നിലവിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപതി ചെയർമാനുമാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങൾ ഉൾപ്പെടെ 38 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അനിൽ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയേറ്റ് എന്നീ പദവികളും വഹിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, സഹകരണ കൺസോർഷ്യം പ്രസിഡൻ്റ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു

