വടകര: ദീര്‍ഘകാലം ആള് ഇന്ത്യാ ലോയേഴ്സ് യൂനിയന്‍ (എഐഎല്‍യു) ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭ ചെയര്‍മാനുമായിരുന്ന
അഡ്വ. കെ.രഘുനാഥിനെ എഐഎല്‍യു വടകര യൂനിറ്റ് നേതൃത്വത്തില്‍ അനുസ്മരിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തില്‍ അനുസ്മരണവും ‘ഇന്ത്യന്‍ ഭരണ ഘടന സവിശേഷതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണവും ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന് ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ കെ നാരായണന് അഡ്വ. കെ രഘുനാഥ് അനുസ്മരണം നടത്തി. കെ ഷാജീവ് അധ്യക്ഷത വഹിച്ചു. റൂറല്‍ ബാങ്ക് പ്രസിഡന്റ് സി ഭാസ്കരന്, സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന്, കെ എന്‍ ജയകുമാര്‍, അഡ്വ. ഇ നാരായണന് നായര്‍, ഇ എം ബാലകൃഷ്ണന്, അഡ്വ. കെ വത്സലന്‍, കെ എം രാംദാസ്, എ സനൂജ്, അഡ്വ. സി
വിനോദ്, അഡ്വ. ഇ സ്മിത, അഡ്വ. രാഹുലന്, അഡ്വ. ഇ വി ലിജീഷ്, അഡ്വ. വിനല് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ രഘുനാഥിന്റെ കുടുബാംഗങ്ങളും പങ്കെടുത്തിരുന്നു. അഡ്വ. എം സിജിത്ത് സ്വാഗതവും സുഭാഷ് രയരോത്ത് നന്ദിയും പറഞ്ഞു.

