ചൊക്ലി: എടിഎം തകരാര്‍ പരിഹരിക്കാനെത്തിയ ടെക്നീഷ്യന് ഷോക്കേറ്റു മരിച്ചു. കീച്ചേരി അഞ്ചാംപീടികയിലെ സുനില്‍കുമാറാണ് (49) മരിച്ചത്. ചൊക്ലി മൊട്ടയിലുള്ള കനറാ ബാങ്കിന്റെ എടിഎമ്മിലാണ് അപകടം.
കുറച്ചു ദിവസമായി എടിഎം തകരാറിലായിരുന്നു. ഇതു പരിഹരിക്കുന്നതിനാണ് വെള്ളിയാഴ്ച സന്ധ്യയോടെ സുനില്‍ കുമാര്‍ എത്തിയത്. ഇതിനിടെ ഷോക്കേറ്റ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.