കുറ്റ്യാടി: പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുക്കത്ത് മണ്ണൂര്‍ സ്വദേശി
ആശാരി പറമ്പില്‍ വിജീഷാണ് (40)ണ് പോലീസ് കസ്റ്റഡിയിലുള്ളത്. കുന്ദമംഗലം സ്വദേശികളായ ദമ്പതികളുടെ എട്ട് വയസുള്ള മകളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് കാറിലെത്തിയ ദമ്പതികള്‍ കുട്ടിയെ കാറിലിരുത്തി അടുക്കത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സമയത്ത് കുട്ടിയുള്ള കാറുമായി കടന്നുകളയുകയായിരുന്നു. മുള്ളന്‍കുന്ന് ഭാഗത്തേക്ക് ഓടിച്ചുപോയ കാറിനെ മറ്റൊരു വാഹനത്തില്‍ പിന്തുടരുകയായിരുന്നു. പിടികൂടിയപ്പോള്‍ കുട്ടിയെ അകലെ ഇറക്കിയെന്നാണ് യുവാവ് പറഞ്ഞത്. വിവരമറിഞ്ഞ് എത്തിയ പോലിസ് വിജീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ റോഡില്‍ നിന്നു കണ്ടെത്തി. അവ്യക്തമായ കാര്യങ്ങളാണ് വിജീഷ് പറയുന്നത്. ലഹരിക്കടിമയാണോ എന്നറിയാന്‍ ഇയാളെ പോലീസ് വൈദ്യ പരിശോധനക്ക് കൊണ്ട് പോയി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
