വടകര: എംടിയുടെ എഴുത്തും ജീവിതവും ആസ്പദമാക്കി വടകരയില്‍ സാഹിത്യ സംവാദമൊരുങ്ങുന്നു. വടകര വായനക്കൂട്ടമാണ്
സംഘാടകര്‍. ഫെബ്രുവരി 2 ഞായറാഴ്ച 3 മണിക്ക് മുനിസിപ്പില്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി എംടിയുടെ കഥകള്‍, നോവലുകള്‍, സിനിമകള്‍ തുടങ്ങിയവയെ ആസ്പദമാക്കി സംവാദങ്ങളുണ്ടാവും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. രാജേന്ദ്രന് എടത്തുംകര, പ്രൊഫ സജയ് കെ.വി, വി.ടി. മുരളി, ആര്.ഷിജു, ശശികുമാര്‍ പുറമേരി, പി.ഹരീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ്, എടയത്ത് ശ്രീധരന്, മണലില്‍ മോഹനന്, ടി.പി.റഷീദ്, ശശികുമാര്‍ പുറമേരി എന്നിവര്‍ സംസാരിച്ചു. മണലില്‍ മോഹനന് ചെയര്‍മാനും എടയത്ത് ശ്രീധരന് കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.