കോഴിക്കോട്: തമിഴ്നാട് ദിണ്ടിഗലൽ നത്തത്തിനു സമീപം കാർ പാലത്തിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പയ്യൂർ ജനകീയ മുക്കിൽ പറച്ചാലിൽ ബാലകൃഷ്ണന്റെ ഭാര്യ സെറീന, ഗോവിന്ദന്റെ ഭാര്യ ശോഭന. എന്നിവരാണ് തൽക്ഷണം മരിച്ചത്.
കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും മധുര നത്തം വഴി ട്രിച്ചിയിലെക്ക് പോകവെ വ്യഴാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. രണ്ട് കൊച്ചുകുട്ടികളടക്കം ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രിച്ചി-നട്ടം നാലുവരിപാതയിൽ സഞ്ചരിക്കുമ്പോൾ പുതുപ്പട്ടിയിൽ വച്ച് ഡ്രൈവർക്ക് ഇന്നോവവാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്.
സെറിൻ, ശോഭന എന്നീ രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 2 കൊച്ചുകുട്ടികളടക്കം 6 പേരെ നത്തം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ ദിണ്ടിഗലിലെക്ക് തിരിച്ചു.