ആയഞ്ചേരി: കടമേരി എംയുപി സ്കൂള്‍ ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് വടകര താലൂക്ക് കമ്മിറ്റിയുടെ സഹകരണത്തോടെ ദന്ത പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ജി.എസ്. അതുല്‍, ഡോ. മുജീബ് റഹ്മാന്, ഡോ. അശ്വിന് രാജ്, ഡോ.ബിനീഷ് ബാലനന്ദന്‍, ഡോ. സി.കെ. ഇസ്മായില്‍ എടച്ചേരി, ഡോ. ഹരികൃഷ്ണന്, ഡോ. സജീര്‍, ഡോ. എ. ശില്പ, ഡോ. സി. എ. അര്‍ജുന, ഡോ. ജസീം സാബിര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. 500 ഓളം പേര് ക്യാമ്പില്‍ പങ്കെടുത്തു.
ചടങ്ങില്‍ ബ്ലോക്ക് മെംബര്‍ എം.എം. നഷീദ്, വാര്‍ഡ് മെമ്പര്‍ ടി.കെ.ഹാരിസ്, ഹെഡ്മാസ്റ്റര് ടി.കെ.നസീര്‍, പി.ടി.എ. പ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത്, ഉമൈബ ടീച്ചര്‍, ശരീഫ് മുടിയല്ലൂര്‍, സി.എച്ച്. സായിസ് എന്നിവര്‍ സംബന്ധിച്ചു. ഡോ. ജി.എസ്.അതുല്‍ ദന്തസംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് നടത്തി.