നാദാപുരം: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പദ്ധതി തിരിച്ചു കൊണ്ടു വരണമെന്ന് എകെഎസ്ടിയു നാദാപുരം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചുഴലി ഗവ.എല്‍ പി സ്കൂളില്‍ സിപിഐ മണ്ഡലം എക്സിക്യുട്ടീവ് അംഗം ടി. സുഗതന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പി.അനിത അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി വി.ടി ലിഗേഷ്, ദീപു രമേഷ്, അനില എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.കെ.ദീപു (പ്രസിഡന്റ്), കെ.അനില (വൈസ് പ്രസിഡന്റ്), വി.ടി ലിഗേഷ് (സെക്രട്ടറി), ശരണ്യ ഇരിങ്ങണ്ണൂര്‍ (ജോ. സെക്രട്ടറി), പി.അനിത (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.