വട്ടോളി: മൊകേരി ശുചിത്വ ടൗണ്‍ ആയി പ്രഖ്യാപിക്കുന്നതിന്റെയും ടൗണ്‍ സൗന്ദര്യവല്കരണത്തിന്റെയും ഉദ്ഘാടനം നടത്തി.
മൊകേരിയില്‍ നടന്ന പരിപാടി ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം.ഗൗതമന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീത്ത വി.കെ. അധ്യക്ഷയായി. ഹരിത സ്ഥാപനങ്ങളായി തെരഞ്ഞടുത്ത സ്കൂളുകള്‍, അംഗന്‍വാടികള്‍, കുടുംബശ്രീ അയല്കൂട്ടങ്ങള് എന്നിവക്കുള്ള സാക്ഷ്യപത്രം, കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള ബിന്നുകള്‍ എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ്.വി.കെ.വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജെ.ഗിരിജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ റീന സുരേഷ്, ഹേമ മോഹന്‍, ഭരണസമിതി അംഗങ്ങളായ എ.രതീഷ്, നസീറ, ആര്.കെ.റിന്‍സി, ഷിനു, എന്‍.നവ്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.മിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ശശീന്ദ്രന്, ജമാല്‍ മൊകേരി, പി.സുരേഷ്ബാബു, എം.പി.ചന്ദ്രന്, കെ.സി.വിജയന്,
സി.പി.ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി ശുചിത്വ ഘോഷയാത്രയും നടത്തി.

