വില്യാപ്പള്ളി: ചെറുവന്തല ശ്രീ കുട്ടിച്ചാത്തന് ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളുടെ
ബാഹുല്യം. ഡോ. ചന്ദ്രകാന്ത് നേത്രാലയത്തിന്റെ നേതൃത്വത്തില്‍ നേത്രരോഗ വിഭാഗവും വടകര കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ജനറല്‍ മെഡിക്കല്‍ വിഭാഗവും ദന്തരോഗ വിഭാഗവും പ്രവര്‍ത്തിച്ചു.
250 ഓളം പേര് ചികിത്സ തേടി. കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷറഫുദ്ദീന് കൈതയില്‍ അധ്യക്ഷനായി. ഡോ. ചന്ദ്രകാന്ത് നേത്രാലയത്തിലെ ഡയറക്ടറും ചീഫ് സര്‍ജനുമായ ഡോക്ടര്‍ ചന്ദ്രകാന്ത്, എം ബാലകൃഷ്ണന് മാസ്റ്റര്‍, മങ്ങാട്ട് കുഞ്ഞിമൂസ ഗുരുക്കള്‍, ടി എം ഗംഗാധരന്, കെ.പി. കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
ക്ഷേത്രസമിതി പ്രസിഡന്റ് സതീഷ് കുമാര്‍ മങ്ങാട്ട് സ്വാഗതവും ഉത്സവ സമിതി ജനറല്‍ കണ്‍വീനര്‍ കെ. പി വാസു നന്ദിയും പറഞ്ഞു