വടകര: മടപ്പള്ളി ഗവ. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന മടപ്പള്ളി ഓര്മ ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് കോളജ് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജില്‍ എല്ലാ കാലത്തും എല്ലാ ബാച്ചിലും പഠിച്ച പൂര്‍വ വിദ്യാര്‍ഥികളാണ് ഒത്തുചേരുന്നത്. സംഗമം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ഥിയും ഗായകനുമായ യേശുദാസന് സംഗീതാഭിവാദ്യം നടത്തും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘനൃത്തം, ഒപ്പന, ഗാനമേള, മിമിക്രി, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിക്കും. ഈ വര്‍ഷം പ്രശസ്തമായ രീതിയില്‍ അംഗീകാരങ്ങള്‍ നേടിയ പൂര്‍വ വിദ്യാര്‍ഥികളുടെ മക്കളെ ചടങ്ങില്‍ ആദരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കുന്ന എല്ലാവര്ക്കും മെമന്റോ നല്‍കും. സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സംഗമത്തിന്റെ മുദ്ര പതിച്ച കീ ചെയിന്‍ സമ്മാനമായി നല്‍കും. ‘മടപ്പള്ളി ഓര്മ’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നേരത്തെ പൂര്‍വ വിദ്യാര്‍ഥികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന ‘മടപ്പള്ളി കാവ്യോര്‍മ്മ’ എന്ന കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. താമസിയാതെ കഥാസമാഹാരം പുറത്തിറക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് വടയക്കണ്ടി നാരായണന്, ജനറല്‍ കണ്‍വീനര്‍ ടിടി മോഹനന്, ഖജാന്‍ജി സന്തോഷ് കുറ്റിയില്‍, മടപ്പള്ളി ഓര്മ സെക്രട്ടറി അഡ്വ പി.കെ.മനോജ് കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.