അഴിയൂര്‍: അടുത്ത മാസം അഞ്ചിന് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി വാഹന
പ്രചരണ ജാഥ സംഘടിപ്പിച്ചു. ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ.റഹീം ജാഥ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ചോമ്പാല്‍ അധ്യക്ഷത വഹിച്ചു. ഇ.ടി.അയ്യൂബ്, അഷ്ഫീല ഷഫീഖ്, പി.പി.ഇസ്മായില്‍, ടി.സി.എച്ച് അബൂബക്കര്‍ ഹാജി, എ.വി.സനീദ്, ഹാരിസ് മുക്കാളി, പി.കെ. കാസിം, ജാഥാ ക്യാപ്റ്റന്‍ ടി.സി.എച്ച് ജലീല്‍, വൈസ് ക്യാപ്റ്റന്‍ ഷാനീസ് മൂസ, കോര്‍ഡിനേറ്റര്‍ സുനീര്‍ ചോമ്പാല, നവാസ് നെല്ലോളി, സാജിദ് നെല്ലോളി, സമദ് കെ, സഹീര്‍ ചോമ്പാല, ഷക്കീര്‍ ടി.ജി, ഷാനവാസ്അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജാഥ രാത്രിയോടെ കുഞ്ഞിപ്പള്ളിയില്‍ സമാപിച്ചു.
