വടകര: വടകര ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി അമൃത മിഷന് പദ്ധതിയുമായി യോജിച്ചു കൊണ്ട് അവതരിപ്പിച്ച ‘ജലം ജീവിതം’ തെരുവ് നാടകം ശ്രദ്ധപിടിച്ചുപറ്റി. മന്ദത്ത് കാവ് യുപി സ്കൂളില്‍ നടന്ന സപ്തദിന സഹവാസ ക്യാമ്പില്‍ പങ്കെടുത്ത എന്‍എസ്എസ് വളണ്ടിയര്‍മാരാണ് ഇത്തരമൊരു തെരുവ് നാടകം അവതരിപ്പിച്ചത്.
വടകര മുനിസിപ്പല്‍ വാര്‍ഡ് 33 കേന്ദ്രീകരിച്ചു ഹാശ്മി നഗറില്‍ സംഘടിപ്പിച്ച പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു . ക്യാമ്പിന്റെ ഭാഗമായി ജലറാലി, ജലപ്രതിജ്ഞ, കടകള്‍ കേന്ദ്രീകരിച്ചു ഡാന്ഗ്ലറുകള് സ്ഥാപിക്കല്‍ എന്നിവ നടന്നു. പരിപാടിയില്‍ ശ്രീലത.എസ്, ഡോ. രേഷ്മ പി ടി, കൃഷ്ണന് എം, ടി സി അനീഷ്, റെജി തുടങ്ങിയവര്‍ സംസാരിച്ചു.