വേളം: വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന മുയ്യോട്ടുമ്മല്‍
മോളിയുടെ മൂന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ചെറുകുന്ന് പ്രിയദര്‍ശിനി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. എം.കെ.അനീഷ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീധരന് അനുസ്മരണപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു, ജനപ്രതിനിധികളായ ടി.വി. കുഞ്ഞിക്കണ്ണന്, അനീഷ പ്രദീപ്, മണ്ഡലം ഭാരവാഹികളായ ലീല ആര്യന് കാവില്‍, സി എം.കുമാരന്, എന്‍ കെ പ്രദീപന്, എം. ഗോപാലന്, വിഷ്ണു കൈവേലിയില്‍, എ.കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു.