കക്കട്ടില്‍: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി കക്കട്ടില്‍ സര്‍വകക്ഷി
മൗനജാഥയും പൊതുയോഗവും നടന്നു. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെപിസിസി വി.എം.ചന്ദ്രന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി കെ.കെ.ദിനേശന്‍, ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, സിപിഐ എല്‍സി സെക്രട്ടറി വി.വി.പ്രഭാകരന്‍, മുസ്ലിം ലീഗ് നേതാവ് സി.വി. അഷറഫ്, വി.പി വാസു (ആര്‍ജെഡി), ബി.ജെ.പി നേതാവ് പറമ്പത്ത് കുമാരന്‍, വി. രാജന്‍ (എന്‍.സി.പി), കെ.സി. കുമാരന്‍ (ആര്‍എംപിഐ), പി.എം.അഷ്‌റഫ് (പ്രസ് ഫോറം), ചെറുകഥാകൃത്ത് നാസര്‍ കക്കട്ടില്‍, റംല കക്കട്ടില്‍, വി.വി. വിനോദന്‍ (കെഎസ്എസ്പിഎ), ടി.സുധീര്‍ (വ്യാപാരി സമിതി), ജനപ്രതിനിധികളായ റീന സുരേഷ്, മുരളി കുളങരത്ത്, വനജ ഒതയോത്ത്, ടി. ജുബേഷ്, (എന്‍ജിഒ അസോസിയേഷന്‍), ബ്ലോക്ക്-മണ്ഡലം ഭാരവാഹികളായ ടി.വി.രാഹുല്‍, എ.ഗോപിദാസ്, സി.ഗംഗാധരന്‍,
എ.കെ.പ്രകാശന്‍, ബാബു കെ.പി എന്നിവര്‍ പ്രസംഗിച്ചു.

