വടകര: പെരിയ ഇരട്ടക്കൊലക്കേസിലെ കോടതിവിധി സിപിഎം മസ്തിഷ്കത്തിനേറ്റ കനത്ത പ്രഹരമാണെന്നും ഇത് ഭരണകൂട
ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണെന്നും കെ.കെ.രമ എംഎല്‍എ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്ന് കെ.കെ.രമ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയുമടക്കമുള്ളവര് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ
കൊലക്കേസുകളിലും സര്‍ക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവര്‍ക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് നിര്‍വഹിച്ചില്ല എന്ന് മാത്രമല്ല, സിബിഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി പൊതു ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കിയ നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളി വിട്ടതും സര്‍ക്കാരാണ്. അങ്ങനെ സര്‍ക്കാരിന് കൂടി പരോക്ഷ പങ്കാളിത്തമുള്ള കുറ്റകൃത്യമായി മാറി ഈ ദാരുണസംഭവം. അതുകൊണ്ടുതന്നെ ഈ കോടതി വിധി വാസ്തവത്തില്‍ സര്‍ക്കാരിനെതിരായ വിധി കൂടിയാണ്. സംരക്ഷണം നല്‍കേണ്ട പൗരന്മാരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണ് ഈ വിധി. ഭരണഘടന മൂല്യങ്ങളോട് എന്തെങ്കിലും ധാര്‍മിക
ബാധ്യതയുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജിവച്ചൊഴിഞ്ഞു ജനവിധി തേടണം.
രാഷ്ട്രീയ വിയോജിപ്പുകളെ വെട്ടിയരിഞ്ഞും കൊലപ്പെടുത്തിയും ഇല്ലാതാക്കാമെന്ന വ്യാമോഹങ്ങള്ക്കെതിരായ ജനാധിപത്യബോധത്തിലേക്ക് സംഘടിത പ്രസ്ഥാനങ്ങളെ നയിക്കാന്‍ ഈ കോടതി വിധി ഒരു പ്രേരണശക്തിയാവട്ടെ എന്ന് കെ.കെ.രമ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം