ഓര്‍ക്കാട്ടേരി: സോമില്‍ ഉടമ ഉദയനെയും മാതാവ് ശാരദയെയും സിഐടിയു സംഘം ആക്രമിച്ചത് അങ്ങേയറ്റം
അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ആക്രമത്തിനിരയായ ഉദയനെയും മാതാവ് ശാരദയെയും സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മില്ലുടമക്ക് നേരെ സംഘടിച്ചെത്തിയ സിഐടിയുക്കാര്‍ ഉദയന്റെ പ്രായമായ മാതാവിനെ പോലും വെറുതെ വിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. പിണറായി വിജയന് കീഴിലുള്ള ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലായത് കാരണം ഗുണ്ടകളും സാമൂഹ്യ ദ്രോഹികളും നാട്ടില്‍ യഥേഷ്ടം വിലസി നടക്കുകയാണ്. അതിനിടയിലാണ്
ഭരണത്തിന്റെ തണലില്‍ സിഐടിയു നടത്തുന്ന നരനായാട്ട്. ഇതിനിയും നാട്ടില്‍ അനുവദിക്കുകയില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നേതാക്കളായ ഒ.കെ.കുഞ്ഞബ്ദുല്ല, പി.പി.ജാഫര്‍, കെ.കെ.അമ്മത്, ഹാഫിസ് മാതാഞ്ചേരി, വ്യാപാരി നേതാക്കളായ ടി.എന്‍.കെ.പ്രഭാകരന്, റിയാസ് കുനിയില്‍, നവാസ് കെ.കെ എന്നിവര്‍ കൂടെയുണ്ടായിരുന്നു.