കോഴിക്കോട്: വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നല്കി വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന്
സംസ്ഥാന വിവരവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന് പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിവരാവകാശ അപേക്ഷകള്‍ക്കും വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികള്‍ നല്‍കുന്നതായി കാണുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത വിവരാവകാശ ഓഫീസര്‍മാര്‍ക്കുണ്ട്. ഒഴിവുകഴിവുകള്‍ പറഞ്ഞ് വിവരം നല്കുന്നതില് നിന്നു രക്ഷപ്പെടാനാവില്ല. കൂടുതല്‍ മനുഷ്യാധ്വാനവും സമയവും എടുത്ത് ചില വിവരങ്ങള്‍ ക്രോഡീകരിച്ച് നല്കാന് ബുദ്ധിമുണ്ടാകാം.
എന്നാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാവുന്നതാണ്. എളുപ്പത്തില്‍ ക്രോഡീകരിച്ച് നല്കാന് കഴിയുന്ന വിവരങ്ങള്‍ പോലും നല്‍കുന്നതായി കാണുന്നില്ലെന്നു കമ്മീഷണര്‍ പറഞ്ഞു.
തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ജില്ലയില്‍ നിയമം ലംഘിച്ചതിന് എത്ര ഭൂവുടമകള്‍ക്കെതിരെ കേസെടുത്ത് ശിക്ഷ നടപ്പാക്കി എന്നും എത്ര വാഹനങ്ങള്‍ നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള കോണോട്ട് പുത്തന്‍വീട്ടില്‍ വിനോദ് കുമാറിന്റെ ചോദ്യത്തിന് ക്രോഡീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് വ്യക്തമായ മറുപടി നല്കാതിരിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ ഭൂരേഖ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഹിയറിങ്ങില്‍ ഹാജരാവാത്ത മമ്പാട് എംഇഎസ് കോളേജിലെ വിവരാവകാശ ഓഫീസര്‍ക്കും അപ്പീല്‍ അധികാരിക്കും കേരള സ്റ്റേറ്റ്
ബീററേജസ് കോര്പ്പറേഷന് പെരിന്തല്‍മണ്ണ വെയര്‍ഹൗസ് മുന്‍ വിവരാവകാശ ഓഫീസര്‍ക്കും അപ്പീല്‍ അധികാരിക്കും ഹാജരാവന്‍ സമന്‍സ് അയക്കും.
വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ നല്‍കണമെന്ന് മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ എസ്പിഐഒയോട് കമ്മീഷന് നിര്‍ദ്ദേശിച്ചു. രേഖകളുടെ പകര്‍പ്പ് നല്കുമ്പോള് അവ വ്യക്തവും വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതും ആയിരിക്കണമെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഹിയറിങ്ങില്‍ 13 അപ്പീല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി.