കോഴിക്കോട്: എംടിയുടെ വീട് സ്ഥിതിചെയ്യുന്ന ‘കൊട്ടാരം റോഡ്’ അടച്ചു. ഇന്ന് വൈകിട്ട് വരെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവര്‍ വാഹനങ്ങള്‍ മറ്റിടങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം എംടിയുടെ വീടായ ‘സിതാര’യിലേക്ക് എത്തണം. എംടി വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് പരിപാടികളെല്ലാം മാറ്റിവെച്ചതായും അതത് കളക്ടര്‍മാര്‍ അറിയിച്ചു.
സിതാരയില്‍ വൈകിട്ട് നാല് മണിവരെ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം വിടപറയുമ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക്
കാണാന്‍ മലയാളികള്‍ സിതാരയിലേക്ക് ഒഴുകയാണ്.

സിതാരയില്‍ വൈകിട്ട് നാല് മണിവരെ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം വിടപറയുമ്പോള്‍ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക്