ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര
മോദി. ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ മന്‍മോഹന്‍ സിംഗ് ജിയുടെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്ന അദ്ദേഹം ധനമന്ത്രി ഉള്‍പ്പെടെയുള്ള വിവിധ പദവികളിലും സേവനമനുഷ്ഠിച്ചു. വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി-നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ
സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്‍മോഹന്‍ സിംഗ് മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ വഴിയിലെത്തിയത്. 2004 മേയ് 22നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലെത്തിയത്.