കോഴിക്കോട്: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സാഹിത്യകാരന് എംടി വാസുദേവന്‍ നായരെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍. എംടിയുടെ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലേക്കാണ് ജനങ്ങള്‍ എത്തുന്നത്. രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖരടക്കം നിരവധി പേര് എംടിയെ കാണാന്‍ എത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, എം.ബി.രാജേഷ്, സജി ചെറിയാന്, കെ.കൃഷ്ണന്‍കുട്ടി, പി.പ്രസാദ്, കെഎന്‍.ബാലഗോപാല്‍, ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ്, കഥാകൃത്ത് എം.മുകുന്ദന്, സംവിധായകരായ സിബി മലയില്‍, കമല്‍, എന്നിവര്‍ അന്തിമോപചാരം അര്പിക്കാന് എത്തി. ചലച്ചിത്ര ലോകത്ത് അനശ്വര കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കിയ എംടിയെ കാണാന്‍ നടന് മോഹന്‍ലാല്‍ നേരം പുലരും മുന്‍പേ എത്തി. സംവിധായകന് ഹരിഹരനും എത്തിയിരുന്നു. വളരെ വികാരാധീനനായാണ് ഹരിഹരന് വീട്ടിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, നടന് സുരാജ് വെഞ്ഞാറമൂട്, നടി കുട്ട്യേടത്തി വിലാസിനി, നടന് ഹരീഷ് കണാരന് എന്നിവരും എത്തി. എംടിയുടെ വിയോഗത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചിച്ചിരുന്നു. എംപിമാരായ എം.കെ.രാഘവന് എംപി, ഷാഫി പറമ്പില്‍ എന്നിവരും അന്ത്യോപചാരം അര്പിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു എംടി ലോകത്തോട് വിടപറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍.
സ്പീക്കർ എ എൻ ഷംസീർമന്ത്രി സജി ചെറിയാൻമന്ത്രി കെ കൃഷ്ണൻകുട്ടിമന്ത്രി എം ബി രാജേഷ്മന്ത്രി കെ എൻ ബാലഗോപാൽമന്ത്രി പി പ്രസാദ്എംപിമാരായ എം കെ രാഘവൻ, ഷാഫി പറമ്പിൽചീഫ് സെക്രട്ടറി ശാരദ മുരളീധരനും മുൻ ചീഫ് സെക്രട്ടറി വി വേണുവും