കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10.45 ഓടെ
‘സിതാര’യിലെത്തിയ മുഖ്യമന്ത്രി എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരുമായി സംസാരിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, മേയര്‍ ബീന ഫിലിപ്പ്, ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, പാര്‍ട്ടി നേതാക്കളായ ഇ.പി.ജയരാജന്, പി.മോഹനന്, എ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.
