വില്യാപ്പള്ളി: ഭരണഘടനാ ശില്പി ഡോ:ബി.ആര്.അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി പ്രവര്‍ത്തകര്‍ വില്ല്യാപ്പള്ളി ടൗണില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് എ.പി. അമര്‍നാഥ്, മലയില്‍ ബാലകൃഷ്ണന്, കൊടക്കലാണ്ടി കൃഷ്ണന്, മുണ്ടോളി രവി, എം.ടി.കെ.സുരേഷ്, ഇ.എംനാണു,
സച്ചിന് ലാല്‍, രാജേഷ് മലയില്‍, വി.സി.കുമാരന്, ഒ.എം.സിന്ധു എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ആയാടത്തില്‍ രവീന്ദ്രന്, വിനോദ് ചെറിയത്ത്, ടി.ജി.മയ്യന്നൂര്‍, വി.ബാലകൃഷ്ണന്, കെ.പി.കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
