തിരുവനന്തപുരം: ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്
ണയിക്കാന് കഴിഞ്ഞ മനുഷ്യനാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി. രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സാംസ്കാരിക ചരിത്രമാണ്.
ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.